---
title: "തലശ്ശേരിയിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു"
english_title: "Local Congress leader dies in bike-scooter collision in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313889/Local Congress leader dies in bike-scooter collision in Thalassery"
published_at: "2025-09-10T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0f3808748b_1000884291.jpg"
keywords: []
---

# തലശ്ശേരിയിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു

> **Lead Summary:** തലശ്ശേരിയിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു

## Article Content

തലശ്ശേരിയിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ആലക്കാടൻ ഹൗസിൽ എ.പി. വികാസ് (56) ആണ് മരിച്ചത്. കോണോർ വയൽ സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10.15-നാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്ര ക്കാരെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയാണ് വികാസ്.

പരേതരായ ആലക്കാടൻ രാഘവൻറെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പ്രസീത (നഴ്സ‌്, ജോസ്‌ഗിരി ആസ്പത്രി).

മക്കൾ: ശ്വേന്തക്, ശ്രീരംഗ്. സഹോദരങ്ങൾ: ദിനേശ് കുമാർ, പ്രഭാവതി, വിപിൻ, പരേതരായ ജല ജ, പ്രേമജ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313889/Local Congress leader dies in bike-scooter collision in Thalassery)